സ്വയം നശിക്കാന്‍ പ്രേരിപ്പിക്കവേ
വഴിവിട്ട വീഥികളിലൂടെ തനിച്ചുള്ള യാത്രയില്‍
എവിടെയോ വെച്ച് കണ്ടുമുട്ടിയ നിന് മുഖം
ഒരു നീലതാമാരയോട് ഇന്ന് ഉപമിക്കുന്നു
അല്ലയോ കുഞ്ഞുതാമാരെ നിന്നെ കണ്ടമാത്രയില്‍ തന്നെ സ്വന്താമാക്കുവാന്‍
എന്‍ ഹൃദയം തുടിച്ചു പൊയി
ചേറിലും ചെളിയിലും കിടക്കുന്ന
നിന്നെ സ്വന്തമാക്കുവാന്‍ ഞാനും -
ഇറങ്ങിവന്നു ആ വഴികളിലൂടെ
പൂര്‍ണ്ണ ചന്ദ്രനെ പോലെ ശോഭയുള്ള
നീയെന്തിനീ വൃത്തിഹീനമായിടത്ത്
കിടന്ന് സ്വയം നശിക്കുന്നു
അനുവാദം പോലുമില്ലാതെ നിന്നെയെടുത്ത്
നെഞ്ജോടടുപ്പിക്കുംപോള് അറിഞ്ഞിരുന്നില്ല
നിന്നെ എത്രമാത്രം സ്നേഹിക്കുമായിരുന്നെന്നു
ഇന്നിതാ ഞാനറിയുന്നു വെറുമൊരു
താമരയല്ല നീയിന്നെന്നു
ആയിരുന്നേല്‍ എന്നേ നിന് മനോഹരമാം
ദളങ്ങള്‍ കൊഴിഞ്ഞു പോയേനെ
ഇന്നിതാ ഓരോ ദിനം കഴിയുംബോളും
നിന് മനോഹാരിത കൂടി കൊണ്ടേ
ഇരിക്കുന്നു എന്‍ മനസ്സില്‍ ...

വളരെ നല്ല വരികള്‍ ആശംസകള്‍ .........
ReplyDeletethnx dear
ReplyDelete