ജീവിതം ഒരു തീരാ ശാപമായി
തെരുവിലേക്ക് വലിച്ചിഴക്കപെട്ടപ്പോള്‍
അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന തീനാളം
ആളിപടര്‍ന്നു കൊണ്ടിരുന്നു
തനിച്ചായെന്ന തോന്നല്‍ അവളില്‍
സങ്കടത്തിന്‍ കണ്ണീര്‍ കടല്‍ തീര്‍ത്തു
ദേശക്കാരുടെ കുത്തുവാക്കുകള്‍
മുള്‍മുനപോലെ നെഞ്ചില്‍ കൊണ്ടു
സങ്കടത്തിന്‍ കണ്ണീര്‍ കടല്‍ തീര്‍ത്തു
ദേശക്കാരുടെ കുത്തുവാക്കുകള്‍
മുള്‍മുനപോലെ നെഞ്ചില്‍ കൊണ്ടു
എല്ലാം അവളുടെ ഉള്ളില്‍ ജ്വാലയായി ഉയര്‍ന്നു
അണയാന്‍ പോകുന്ന തീ ആളികത്തുന്നതുപോല്‍
താങ്ങായി കൂട്ടായി അവള്‍ക്കാരുമില്ല
ഒറ്റക്ക് പൊരുതുവാന്‍ കഴിവതില്ല
അവളൊരു സ്ത്രീ എന്ന കാര്യമോര്‍ക്ക !!!
കഴുകനും ചെന്നായയും പോല്‍
ചില പുരുഷവര്‍ഗങ്ങള്‍
ദാഹം തീര്‍ക്കുവാന്‍ വെള്ളം കുടിക്കും പോല്‍
കാമം തീര്‍ക്കുവാന്‍ പച്ചമാംസം തേടുന്നു
ഒരു നേരത്തെ അനുഭൂതി നുകരുവാനായി
ഒരു പെണ്ണിന്‍ ജീവിത സ്വപ്നങ്ങളെ തല്ലിതകര്‍ക്കുന്നു
ദൈവ പ്രീതിക്കായി കുരുതി കൊടുക്കും പോല്‍
ആത്മ സംത്രിപ്തിക്കായി ജീവിതം നേരുകയോ ???
നീയും ഒരു സ്ത്രീയിന്‍ ഉദരത്തില്‍
പിറവി കൊണ്ടെന്ന കാര്യമോര്‍ക്ക
ഒരു നേരമെങ്കിലും....................




