Saturday, December 17, 2011

നീലത്താമര


ജീവിതത്തില്‍ തനിച്ചായെന്ന തോന്നല്‍
സ്വയം നശിക്കാന്‍ പ്രേരിപ്പിക്കവേ
വഴിവിട്ട വീഥികളിലൂടെ തനിച്ചുള്ള യാത്രയില്‍ 

എവിടെയോ വെച്ച് കണ്ടുമുട്ടിയ നിന്‍ മുഖം 
ഒരു നീലതാമാരയോട് ഇന്ന് ഉപമിക്കുന്നു 
        അല്ലയോ കുഞ്ഞുതാമാരെ നിന്നെ 
        കണ്ടമാത്രയില്‍ തന്നെ സ്വന്താമാക്കുവാന്‍
        എന്‍ ഹൃദയം തുടിച്ചു പൊയി
        ചേറിലും ചെളിയിലും കിടക്കുന്ന 
        നിന്നെ സ്വന്തമാക്കുവാന്‍ ഞാനും -
        ഇറങ്ങിവന്നു ആ വഴികളിലൂടെ
പൂര്‍ണ്ണ ചന്ദ്രനെ പോലെ ശോഭയുള്ള
നീയെന്തിനീ വൃത്തിഹീനമായിടത്ത്‌ 

കിടന്ന് സ്വയം നശിക്കുന്നു 
അനുവാദം പോലുമില്ലാതെ നിന്നെയെടുത്ത് 
നെഞ്ജോടടുപ്പിക്കുംപോള്‍ അറിഞ്ഞിരുന്നില്ല 
നിന്നെ  എത്രമാത്രം സ്നേഹിക്കുമായിരുന്നെന്നു
       ഇന്നിതാ ഞാനറിയുന്നു വെറുമൊരു 
       താമരയല്ല നീയിന്നെന്നു 
       ആയിരുന്നേല്‍ എന്നേ നിന്‍ മനോഹരമാം 
       ദളങ്ങള്‍ കൊഴിഞ്ഞു പോയേനെ 
       ഇന്നിതാ ഓരോ ദിനം കഴിയുംബോളും
       നിന്‍ മനോഹാരിത കൂടി കൊണ്ടേ 
       ഇരിക്കുന്നു എന്‍ മനസ്സില്‍ ...

Wednesday, August 31, 2011

സ്ത്രീ


  ജീവിതം ഒരു തീരാ  ശാപമായി
തെരുവിലേക്ക് വലിച്ചിഴക്കപെട്ടപ്പോള്‍
അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന തീനാളം
ആളിപടര്‍ന്നു കൊണ്ടിരുന്നു 
തനിച്ചായെന്ന തോന്നല്‍ അവളില്‍
സങ്കടത്തിന്‍ കണ്ണീര്‍  കടല്‍ തീര്‍ത്തു 
ദേശക്കാരുടെ കുത്തുവാക്കുകള്‍
മുള്‍മുനപോലെ നെഞ്ചില്‍ കൊണ്ടു
എല്ലാം അവളുടെ ഉള്ളില്‍ ജ്വാലയായി ഉയര്‍ന്നു
അണയാന്‍ പോകുന്ന തീ ആളികത്തുന്നതുപോല്‍

    താങ്ങായി കൂട്ടായി അവള്‍ക്കാരുമില്ല
    ഒറ്റക്ക് പൊരുതുവാന്‍ കഴിവതില്ല
    അവളൊരു സ്ത്രീ എന്ന കാര്യമോര്‍ക്ക !!!
    കഴുകനും ചെന്നായയും പോല്‍
    ചില പുരുഷവര്‍ഗങ്ങള്‍
    ദാഹം തീര്‍ക്കുവാന്‍ വെള്ളം കുടിക്കും പോല്‍
    കാമം തീര്‍ക്കുവാന്‍ പച്ചമാംസം തേടുന്നു

ഒരു നേരത്തെ അനുഭൂതി നുകരുവാനായി
ഒരു പെണ്ണിന്‍ ജീവിത സ്വപ്നങ്ങളെ തല്ലിതകര്‍ക്കുന്നു
ദൈവ പ്രീതിക്കായി കുരുതി കൊടുക്കും പോല്‍ 
ആത്മ സംത്രിപ്തിക്കായി ജീവിതം നേരുകയോ ???
നീയും ഒരു സ്ത്രീയിന്‍ ഉദരത്തില്‍
പിറവി കൊണ്ടെന്ന കാര്യമോര്‍ക്ക
ഒരു നേരമെങ്കിലും.................... 


Wednesday, August 24, 2011

ഓര്‍മ്മയില്‍ ഒരു മഴക്കാലം

വേനല്‍ ചൂടിനെ

മാറ്റി നിര്‍ത്തി മഴക്കാലത്തെ

വരവേറ്റു കൊണ്ട്

ഇടവപ്പാതി  വരവായി

ഒരു പുലര്‍ കാലത്തില്‍

മഴ പെയ്തു തോര്‍ന്ന

വീഥികളിലൂടെ നടന്നു നീങ്ങുമ്പോള്‍

ഒരു ഇളം കാറ്റില്‍

മണ്ണിന്‍റെ ഗന്ധം മനസിലുണ്ടാകുന്ന

അനുഭൂതിയെ

പ്രണയിക്കുന പ്രകൃതിയെ

കണ്ടില്ലെന്നു നടിക്കുവാന്‍

നമുക്കാകുമോ  ???
.....

Wednesday, August 10, 2011

മിഴികള്‍




വിജനമായ വഴികളിലൂടെ നടന്നു നീങ്ങുമ്പോള്‍
തനിച്ചായ്‌ എന്ന തോന്നല്‍ എന്നും അലട്ടികൊണ്ടിരിക്കുന്നു
തനിച്ചാണ് എന്നറിഞ്ഞിട്ടും എവിടെയോ എന്‍റെ കണ്ണുകള്‍
ആരെയോ തേടുന്ന പോലെ
തോന്നുന്നു...
ഒരു പക്ഷെ ആ തോന്നലാകാം
എന്നെ ജീവിക്കാന്‍
പ്രേരിപ്പിക്കുന്നതും ................

"നീറുമെന്‍ ഉള്ളം"

എന്‍റെ  സ്വപ്നങ്ങള്‍ക്ക്  ചിറകു വെച്ചത്
നിന്നെ കണ്ട നാള്‍ മുതല്‍ക്കായിരുന്നു
എന്‍റെതാകണമെന്നറിയാതെ
ഞാന്‍ കൊതിച്ചു പൊയ്

മറ്റൊരാളുടെ സ്വന്തമെന്നറിഞ്ഞിട്ടും
ഞാന്‍ നിന്നെ സ്നേഹിച്ചു
അത്രയേറെ ഇഷ്ടമാണെനിക്ക് നിന്നെ

എവിടെയോ വച്ചു നാം കണ്ടുമുട്ടി
എന്ത്നോ വേണ്ടി നാം അടുത്തു
എന്നോ ഒരു നാളില്‍ അകന്നു പൊയി
വേദനകള്‍ മാത്രമായെന്‍ മനസ്സില്‍

ഒരു നിമിഷം ഞാന്‍ ഞാനല്ലതായ്
മാറിയപ്പോള്‍
ജീവിതം പോലും ശാപമായ് തോന്നി
വീണ്ടുമൊരു പ്രണയത്തിന്‍ തുടക്കമായ്
മരണത്തിനോടെന്നാണെന്ന് മാത്രം

മരണവും എന്നെ വിട്ടകന്നുപോയി
പിന്നെയും പ്രതീക്ഷകള്‍ കുന്നുകൂടി
നിന്നെ കുറിച്ചുള്ള ഓര്‍മകളെ ല്ലാം
നെഞ്ചോടു അടുക്കി ഞാന്‍ തേങ്ങിടുന്നു

കയ്യെത്താ കൊമ്പിലെ മാമ്പഴത്തിനായി
കൈ നീട്ടുന്ന കൊച്ചു കുട്ടിയെ പോല്‍
കേണപേക്ഷിക്കയാണിന്ന് ഞാന്‍
എന്‍റെ സ്വപ്നങ്ങള്‍ പൂവണിക്കാന്‍
വരില്ലേ നീ എന്നില്‍ കൂടണയാന്‍
കാത്തിരിക്കുമെന്‍ ജീവിതമത്രയും
നിനക്ക് വേണ്ടി മാത്രം ...........





 

Tuesday, August 9, 2011

എന്നില്‍ നിറയും നിന്നോര്‍മകള്‍


നിഷ്കളങ്കമായ നിന്‍ മുഖം
ഓര്‍ക്കും  നേരം
നിലാവിലെ പൂര്‍ണ്ണ  ചന്ദ്രന്‍റെ
ശോഭയായി തെളിയുന്നു
മനസില്‍
സന്തോഷം കൊണ്ടെന്‍ മനം
നിറഞ്ഞു തുളുംബീടുന്നു

       കുസൃതികള്‍ നിറഞ്ഞ നിന്നെ
       കാണുമ്പോള്‍
       ആധികള്‍ കൂടുന്നതെന്‍
       മനസ്സില്‍  
       നീ അരികില്‍ ഉണ്ടെങ്കില്‍
       എന്നിലെ വേദനകള്‍ മറക്കുന്നു ഞാന്‍

 നിന്‍ കണ്ണുകള്‍ കലങ്ങുമ്പോള്‍
എന്‍ ഹൃദയം പിടയുന്നു
നീ പോലും കാണാതെ
എന്‍ കണ്ണുകള്‍ നിറയുന്നു
 .......

Saturday, August 6, 2011

ജീവിതാനുഭവങ്ങള്‍

                  "  ഈ ജീവിതയാത്രയില്‍ ഓര്‍ക്കുവാനുള്ളത് ഒരുപാട് ഓര്‍മ്മകള്‍ മാത്രം "
ആ ഓര്‍മകളില്‍  ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ,ആഘോഷിച്ചതും  കൊച്ചിയില്‍ ആയിരുന്ന ദിനങ്ങളില്‍ ആണ്
സന്തോഷം നിറഞ്ഞു നിന്ന ദിവസങ്ങള്‍ മാത്രം ആയിരുന്നു
വീട്ടില്‍ പോലും കിട്ടാതിരുന്ന ദിനങ്ങള്‍ .....
ഒരിക്കല്‍ പോലും മറക്കുവാന്‍ കഴിയില്ല അന്നത്തെ  അനുഭവങ്ങള്‍ എഴുതിയാലോ പറഞ്ഞാലോ അത് തീരില്ല ഒരിക്കലും
അത്രത്തോളം ഉണ്ടായിരുന്നു  ഒരു വര്‍ഷത്തെ അനുഭവം

     ഒരു നിമിഷം എല്ലാരും ആഗ്രഹിക്കുന്നത് പോലെ  ഗള്‍ഫില്‍  പോകണം അതായിരുന്നു മനസ്‌ നിറയെ  അതിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു പോന്നു അന്ന് ആരുടേയും വാക്കുകള്‍ ചെവികൊള്ലാന്‍ നിന്നില്ല  .പക്ഷെ ഇപ്പോള്‍ അറിയുന്നു എല്ലാവരുടെയും  വാക്കുകളുടെ വില ...അതിത്രയും വലുതാണെന്ന് അറിയാന്‍ ഒരുപാട് വൈകിപോയ്‌  ...എന്ത് ചെയ്യാന്‍ വിധി എന്ന് പറഞ്ഞു ഇപ്പോള്‍ പഴി തള്ളുന്നു .......
പക്ഷെ ജീവിതം എന്താണെന്നു  ഒരുപാട് പഠിച്ചു ഇന്ന്
ഇപ്പോള്‍ ഞാന്‍ അറിയുന്നു സ്വന്തം നാടിന്‍റെ വില എന്താണെന്നു

       ഒരുപാട് പ്രവാസികളുടെ കഷ്ടപ്പെടലുകള്‍  കണ്ടു ,കുറച്ചു സ്വയം അനുഭവിച്ചു ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു...
ഇപ്പോള്‍ ആകെ ഉള്ള ഒരു ആശ്വാസം ചാറ്റിംഗ് ആണ് ...നാട്ടിലുള്ള സുഹൃത്തുക്കളുമായി ഓരോന്ന് പറഞ്ഞിരിക്കുമ്പോള്‍  മനസ്സില്‍ അല്പം ആശ്വാസം കിട്ടുന്നു അതിലും വലുതായി മറ്റൊന്ന്  കിട്ടുന്നില്ല എന്നതാണ് സത്യം ...എങ്കിലും ഇവിടേയും ചില സമയങ്ങളില്‍ ഞാന്‍ ഏകാന്തത അനുഭവിക്കുന്നു  ...ചിലരുമായി പെട്ടന്ന് അടുക്കും ..എല്ലാം തുറന്നു പറയും ,നല്ല ഒരു സൗഹൃദബന്ധം  ഉണ്ടാക്കി എടുക്കുമ്പോഴേക്കും  ആ ബന്ധം തകര്‍ന്നു പോകുന്നു  ..അത് മനസ്സില്‍ ഉണ്ടാക്കുന്ന  വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല  .....
     " ഈ പ്രവാസ ജീവിതത്തില്‍ ഞാന്‍ അറിയുന്നു ഏകാന്തത എന്തെന്ന് "

Monday, July 25, 2011

തല്ലു കൊള്ളിത്തരം

ഇത് ഞാന്‍  എന്‍റെ കൂട്ടുകാരെ ഒന്ന് പറ്റിക്കാന്‍ നോക്കി  !!!!!!!!!!!!!
എങ്ങനെ എന്ന് അറിയോ ?

അത് അറിയുന്നത് കൊച്ചിയിലെ സുഹൃത്തുക്കള്‍ക് മാത്രം ......
ഇതിലെ കേന്ദ്ര കഥാപാത്രം ഞാനാണ്‌
പിന്നെ അനൂപ്‌ , സച്ചു ,ഷബീര്‍
സംഭവം നടക്കുന്നത് ഇങ്ങനെ .....
4  പേരും കൂടി ഒരു വീടിന്‍റെ മുകള്‍ വശം വാടകക്കെടുത്ത്‌ താമസിക്കുന്നു ..
പഠിക്കുന്നുണ്ട് എല്ലാരും ..കഞ്ഞികുടിക്കാന്‍ വേണ്ടി ഒരു പാര്‍ട്ട്‌ ടൈം ജോലിയും 

സച്ചു വോടഫോനില്‍ ഞങ്ങള്‍ മൂന്നുപേരും ഒരു designing centre
ഒരു ദിവസം ഊണ് കഴിച്ചു മൂന്ന് പേരും കുടി തമാശ പറഞ്ഞിരിക്കുന്നു ..അനു താഴെ ഇരിക്കുന്നു ഞാന്‍ അവന്റെ മടിയില്‍ തല വെച്ച് കിടക്കുന്നു ...ഷബീര്‍ ചെയറില്‍ ഇരിക്കുന്നു ..അവന്‍ എന്‍റെ കാലിന്‍റെ മുകളിലേക്ക് അവന്‍റെ കാല്‍ വെച്ച് ഇരുന്നു ..ഇത് കണ്ട അനൂപ്‌ കാല്‍ എടുക്കു ഷബീര്‍ എന്ന് പറഞ്ഞു എന്താ ഇങ്ങനെ കാല് വെച്ചാല്‍ എന്ന് അവനും രണ്ടു പേരും വഴക്ക് തുടങ്ങി ഇങ്ങനെ ചെയ്യാന്‍ പാടില്ല ഓരോ അനര്‍ത്ഥങ്ങള്‍ വരുത്തി വെക്കുകയാണെന്നു പറഞ്ഞു ...അപ്പോള്‍ ഞാന്‍ ചോദിച്ചു ഡാ , വല്ല തട്ടിപോകാനുള്ള സ്കോപ്പ് ആകുമോ ഇത് എന്ന് ..ഇത് കേട്ടതും അനു ഇരുന്നു പിച്ചും പേയും പറയാന്‍ തുടങ്ങി .....ആദി നിനക്ക് എല്ലാം തമാശ ആകാന്‍ നല്ല മിടുക്കാണല്ലോ അല്ലെ എന്ന് ...ഞാന്‍ പറഞ്ഞു ഈശ്വരാ തട്ടിപോകണേല്‍ KSRTC യുടെ അടിയില്‍ ഒന്നും ആകാതെ വല്ല  BMW,INNOVA, ഇതെങ്ങാനും ആണേല്‍ കുറച്ചു അന്തസ്സുണ്ടയേനെ എന്ന് ഞാന്‍ പറഞ്ഞതും അനു തുടങ്ങി പുരാണം വിളമ്പാന്‍ ....ഒടുവില്‍ മൂന്നു പേരും മൂന്ന് സ്ഥലത്ത് പൊയ് ഇരുന്നു .....വൈകീട്ട് ഷബീറും .അനുവും നേരത്തെ ഇറങ്ങി ഷോപ്പില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ ....അവര്‍ പൊയ് അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഇറങ്ങിയെ ....സാദാരണ ഇടപ്പള്ളി ഇറങ്ങി നടക്കുക ആണ് പതിവ് ഈ ദിവസം എനിക്ക് തോപ്പിലേക്ക് നേരിട്ട് ബസ്‌ കിട്ടി ...ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ സച്ചു ഞങ്ങളെ കാത്തു ബാല്‍ക്കണിയില്‍ ഇരിക്കുന്നു ..ഒറ്റയ്ക്ക് വന്ന എന്നോട് അവര്‍ എവടെ എന്ന് ചോദിച്ചപോള്‍ ആണ് എനിക്ക് മനസിലയെ തെണ്ടി തിരിഞ്ഞു ഇനിയും എതീല്യ രണ്ടും .ഒരു പണി കൊടുക്കാം എന്ന് ഞാന്‍ സച്ചുവിനോട് പറഞ്ഞു ...

ഞാന്‍ പറഞ്ഞു ഡാ സച്ചു അവര്‍ വരുമ്പോള്‍ ഞാന്‍ മാറിയിരിക്കും .നീ പറയണം ആധിക്ക് ഒരു ACCIDENT ഹോസ്പിറ്റലില്‍ ആണ്  .വീട്ടില്‍ അറീചിട്ടില്ല  എന്നും അനീഷേട്ടന്‍ വന്നു പറഞ്ഞതാണ്‌ എന്നും പറയാന്‍ പറഞ്ഞു ...എന്നിട്ട് ഞാന്‍ എന്‍റെ സ്വര്‍ണത്തിന്‍റെ ഒരു മോതിരം .എന്‍റെ രണ്ടു മൊബൈല്‍ .persum അവടെ കാണുന്ന സ്ഥലത്ത് ഊരി വെച്ചു.....അവര്‍ വരുന്നത് ദൂരത്തു നിന്നും ഞങ്ങള്‍ കണ്ടു ...ഞാന്‍ ഓടി പുറകില്‍ ഒളിച്ചു .....
അവര്‍ റൂമില്‍ എത്തി പിന്നെ ഞാന്‍ കേട്ടത് ഒരു നിലവിളിയും ഒരു ഭയങ്കര shabdam ആയിരുന്നു ....ഉള്ളില്‍ നടന്നത് പിന്നെ ആണ് അറിഞ്ഞേ |

അവടെ നടന്നത് ഇങ്ങനെ
സച്ചു തലയില്‍ കയ്യും വെച്ചു കണ്ണില്‍ നിന്നും കണ്ണ് നീര്‍ വരുത്തി ഇരിക്കുന്നു
എന്താ എന്ന് ചോദിച്ച അനുവിനോട്
എടാ നമ്മുടെ ആദി പൊയി ..നമ്മളെ വിട്ടു പൊയ്
അനു എന്താടാ നീ പറയുന്നേ
സച്ചു aneeshettan വന്നിരുന്നു അവനു ഒരു അപകടം സംഭവിച്ചു ഹോസ്പിറ്റലില്‍ ആണ് വീട്ടില്‍ അറീചിട്ടില്ല  അവന്‍റെ ഈ സാദനങ്ങള്‍ ഇവടെ തരാന്‍ വേണ്ടി വന്നതാണ്‌ എന്ന്
അനു അത് കണ്ടതും ഉച്ചക്ക് ഞങ്ങള്‍ പറഞ്ഞതും കൂടി ഒര്ത്തതും
അവന്‍ ബോദം കെട്ടു താഷേ വീണു .ഇത് കണ്ടും കേട്ട് ഷബീര്‍ വിറയല്‍ തുടങ്ങി ...ഇത് രണ്ടും കണ്ടപ്പോള്‍ സച്ചു അങ്ങ് കരഞ്ഞു ഓടി എന്‍റെ അടുത്ത് വന്നു കാര്യം പറഞ്ഞു ...ഞാന്‍ ചെന്ന് നോകിയപോള്‍ പച്ചകറി ഓക്കേ ഉരുണ്ടു പോകുന്നു ..അതിന്റെ നടുവിലായി അനു ബോധമില്ലാതെ കിടക്കുന്നു
ഞാനും ഒന്ന് ഭയന്നു ...ചിരി ആണോ സങ്കടമാണോ എനിക്ക് അപ്പോള്‍ അനുബവപ്പെട്ടെ എന്ന് എനിക്ക് അറീല ...
വിളിച്ചിട് എനീക്കുന്നില്ല ..വെള്ളം കൊണ്ട് വന്നു കുടഞ്ഞപോള്‍ എണീറ്റ്‌ ...ആദ്യം കണ്ടത് എന്നെ ......ഞാന്‍ ജീവനോടെ ഇരിക്കുന്നു ...പിന്നെ അവടെ നടന്നത് ആരോടും പറയാന്‍ പറ്റാത്ത സംഭവങ്ങള്‍ ആയിരുന്നു ......സച്ചു ഒരു നാടക നടന്‍ ആയിരുന്നു എന്ന് അതിനു ശേഷം ആണ് മനസിലയെ  അത്രക്കും ഞാന്‍ പ്രതീക്ഷിച്ചില്ലരുന്നു......പിന്നെ അവടെ ഉള്ളവര്‍ ഒക്കെ അറിഞ്ഞു നടന്നതെല്ലാം എന്നെ ഇനി വഴക്ക് പറയാത്തവര്‍ ആരുമില്ല ...........

ഇത് ഒരു തല്ലു കൊള്ളിത്തരം അയി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ  ?????????????

ഉണ്ടെങ്കില്‍ പറയണം