Wednesday, August 31, 2011

സ്ത്രീ


  ജീവിതം ഒരു തീരാ  ശാപമായി
തെരുവിലേക്ക് വലിച്ചിഴക്കപെട്ടപ്പോള്‍
അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന തീനാളം
ആളിപടര്‍ന്നു കൊണ്ടിരുന്നു 
തനിച്ചായെന്ന തോന്നല്‍ അവളില്‍
സങ്കടത്തിന്‍ കണ്ണീര്‍  കടല്‍ തീര്‍ത്തു 
ദേശക്കാരുടെ കുത്തുവാക്കുകള്‍
മുള്‍മുനപോലെ നെഞ്ചില്‍ കൊണ്ടു
എല്ലാം അവളുടെ ഉള്ളില്‍ ജ്വാലയായി ഉയര്‍ന്നു
അണയാന്‍ പോകുന്ന തീ ആളികത്തുന്നതുപോല്‍

    താങ്ങായി കൂട്ടായി അവള്‍ക്കാരുമില്ല
    ഒറ്റക്ക് പൊരുതുവാന്‍ കഴിവതില്ല
    അവളൊരു സ്ത്രീ എന്ന കാര്യമോര്‍ക്ക !!!
    കഴുകനും ചെന്നായയും പോല്‍
    ചില പുരുഷവര്‍ഗങ്ങള്‍
    ദാഹം തീര്‍ക്കുവാന്‍ വെള്ളം കുടിക്കും പോല്‍
    കാമം തീര്‍ക്കുവാന്‍ പച്ചമാംസം തേടുന്നു

ഒരു നേരത്തെ അനുഭൂതി നുകരുവാനായി
ഒരു പെണ്ണിന്‍ ജീവിത സ്വപ്നങ്ങളെ തല്ലിതകര്‍ക്കുന്നു
ദൈവ പ്രീതിക്കായി കുരുതി കൊടുക്കും പോല്‍ 
ആത്മ സംത്രിപ്തിക്കായി ജീവിതം നേരുകയോ ???
നീയും ഒരു സ്ത്രീയിന്‍ ഉദരത്തില്‍
പിറവി കൊണ്ടെന്ന കാര്യമോര്‍ക്ക
ഒരു നേരമെങ്കിലും.................... 


6 comments:

  1. നന്നായി , തുടര്‍ന്നും എഴുതുക ,
    അഭിനന്ദനങള്‍ ....

    ReplyDelete
  2. നന്ദി സുഹൃത്തേ അഭിനന്ദനങ്ങള്‍ക്ക് ...

    ReplyDelete
  3. ആദിമോനോടുള്ള പിണക്കം തീര്‍ന്നു കെട്ടോ. ആ പടം ഒഴിവാക്കിയത് ഇപ്പഴാ ശ്രദ്ധയില്‍പ്പെട്ടത്. ആശംസകള്‍!

    ReplyDelete